Latest NewsIndiaNews

നിതീഷ്‌കുമാറിന്റെ വാക്കുകള്‍ പ്രചോദനമായി; മുന്‍ അധ്യാപകന്‍ മാതൃകയായതിങ്ങനെ

പട്‌ന: മകന്റെ വിവാഹത്തിനായി മുന്‍കൂര്‍ വാങ്ങിയ സ്ത്രീധന തുക വധുവിന്റെ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി മുന്‍ അധ്യാപകന്‍ മാതൃകയായി. നാല് ലക്ഷം രൂപയാണ് ഹൃദ്ര സിംഗ് എന്ന റിട്ടയേർഡ് പ്രിൻസിപ്പലും കുടുംബവും തിരികെ നൽകിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപടിയെന്ന് കുടുംബം വ്യക്തമാക്കി. ഇളയ മകന്‍ പ്രേം രഞ്ജന്‍ സിംഗിന്റെ (25) വിവാഹത്തിനാണ് വധുവിന്റെ വീട്ടുകാരിൽ നിന്ന് നാല് ലക്ഷം രൂപയോളം ലഭിച്ചത്.

കഴിഞ്ഞ ആഴ്ചയിലാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ നിതീഷ് കുമാര്‍ തുറന്നടിച്ചത്. ശൈശവ വിവാഹവും സ്ത്രീധനവും കാലപ്പഴക്കം ചെന്നതാണെന്നും ഇത്തരം സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. തുടർന്ന് പണം തിരികെ നൽകാൻ ഹൃദ്ര സിംഗ് തീരുമാനിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ പണം മടക്കിനില്‍കിയപ്പോള്‍ ആദ്യം വിഷമിച്ചുപോയെന്നും അവർ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് കരുതിയതെന്നും വധുവിന്റെ സഹോദരന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കഭിമാനമുണ്ട്, ഉയര്‍ന്ന സാമൂഹ്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബത്തിലേക്കാണ് എന്റെ സഹോദരി കയറിച്ചെല്ലാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button