ഇന്‍ഡോര്‍: രാജ്യത്തെ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ട്, കാര്‍ഡിന്റെ സിവിവി നമ്പര്‍, ബാങ്കില്‍ നല്‍കിയ ഇമെയില്‍ ഐഡി തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ സാധിക്കും. ഞെട്ടിക്കുന്ന കാര്യം ഈ വിവരങ്ങള്‍ ലഭിക്കാനായി കേവലം 500 രൂപ മുടക്കിയാല്‍ മതിയെന്നതാണ്. മധ്യപ്രദേശ് പോലീസിന്റെ സൈബര്‍സെല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താന്‍ സ്വദേശിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സംഘമാണ് ഇന്ത്യന്‍ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ഇവരെ പോലീസ് കണ്ടെത്തി. സംഘത്തിനു വേണ്ടി ഇന്ത്യയിലും ആളുകള്‍ പ്രവൃത്തിക്കുന്നുണ്ട്.
ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ചാണ് ഇതു വില്‍ക്കുന്നത്. ആവശ്യക്കാരനായി സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് ഇന്‍ഡോര്‍ സ്വദേശിനിയായ ഒരു യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭിച്ചു. സംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ ഓഗസ്റ്റ് 28നു ബാങ്കില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. ഈ പരാതി അന്വേഷിച്ച അവസരത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
Post Your Comments