അബുദാബി: യുഎഇയുടെ വികസനത്തില്‍ മലയാളികളുടെ പങ്കിനെ പ്രശംസിച്ച് യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. സംസ്ഥാന തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് യുഎഇ മന്ത്രി കേരളത്തിലെ തൊഴിലാളികളുടെ വൈദഗ്ധ്യം എടുത്തുപറഞ്ഞത്. തൊഴില്‍ മേഖലയില്‍ നൈപുണ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സ്‌കില്‍ സമ്മിറ്റിലെ ഇന്ത്യന്‍ പവിലിയനും വിവിധ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.
യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരിയും ഇന്ത്യന്‍ പവിലിയന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു. അബുദാബിയില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് സമ്മിറ്റില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി മന്ത്രി ഷെയ്ഖ് നഹ്യാനു സമ്മാനിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, വ്യവസായി എം.എ. യൂസഫലി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Post Your Comments