Latest NewsNewsGulf

മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം : സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ക്കായി ‘പ്രത്യേക സര്‍വീസുകള്‍’

 

ദുബായ് : ഗള്‍ഫ് നാടുകളില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക ചൂഷണം പതിവായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാരേയും വശീകരിച്ച് പീഡിപ്പിക്കുന്ന സംഘം വ്യാപകമാകുന്നു. കുവൈറ്റില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

മസാജ് പാര്‍ലറില്‍ ഏഷ്യന്‍ പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി എന്ന വാര്‍ത്തയാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. സ്ത്രീവേഷത്തില്‍ മസാജ് പാര്‍ലറില്‍ ‘പ്രത്യേക സര്‍വീസുകള്‍’ ചെയ്യാനും 26 യുവാക്കളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയുണ്ട്. സംഭവത്തെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് കുവൈറ്റ് അന്വേഷിക്കുന്നത്.

നാലംഗസംഘം നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങളും പീഡനവും നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കുവൈത്ത് സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഒരു കുവൈറ്റ് പൗരനും രണ്ടു ഏഷ്യന്‍ പൗരന്മാരും മറ്റൊരു രാജ്യക്കാരനും ചേര്‍ന്ന് 26 ഏഷ്യന്‍ പുരുഷന്‍മാരെ ഉപയോഗിച്ച് ലൈംഗിക വ്യാപരം നടത്തുകയാണ് വ്യക്തമായെന്ന് കുവൈത്ത് മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

മഹ്ബൂല, അബു ഹാലിഫയിലെ വിവിധ മസാജ് പാര്‍ലറുകള്‍ എന്നിവിടങ്ങളിലായാണ് ഇടപാടുകള്‍ നടന്നിരുന്നത്. അറസ്റ്റിലായവരുടെ ഭീഷണിയെ തുടര്‍ന്നും മര്‍ദനത്തെ തുടര്‍ന്നുമാണ് തങ്ങള്‍ ഈ പ്രവര്‍ത്തിക്ക് വഴങ്ങിയതെന്ന് ഇരകള്‍ മൊഴി നല്‍കി. സംഭവിച്ച കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൂരമായ മര്‍ദനവും ഇടപാടുകാര്‍ക്ക് ലൈംഗിക ഉപയോഗത്തിന് വഴങ്ങുകയും മെയ്ക്കപ്പിട്ട് സ്ത്രീകളുടെ വേഷം ധരിച്ച് ജോലി ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും- മോചിതരായവര്‍ പറഞ്ഞുവെന്ന് കുവൈറ്റ്് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button