Latest NewsKeralaNews

കലാലയ രാഷ്ട്രീയം: നിലപാട് ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി: കലാലയ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച്‌ ഹെെക്കോടതി. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കലാലയങ്ങളില്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിലപാട് ആവർത്തിച്ചത്. ഇത് ആദ്യത്തെ ഹര്‍ജിയല്ല, പതിനഞ്ച് വര്‍ഷമായി കോടതി ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button