ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി. വോട്ടെടുപ്പ് ഇല്ലാതെയാണ് ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയത്.
കോൺഗ്രസുമായി ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് പ്രകാശ് കാരാട്ട് വിഭാഗം വഴങ്ങാതിരുന്നതോടെ കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പിന്റെ വക്കിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ, അവസാനനിമിഷം യെച്ചൂരി പക്ഷം അയയുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണയും കാരാട്ട് വിഭാഗത്തിനാണ് ലഭിച്ചത്.
Post Your Comments