Latest NewsNewsIndia

അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിൽ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

ത്രിപുര : അനധികൃത കന്നുകാലി കടത്തു സംഘം ബിഎസ്എഫ് കമാൻഡിംഗ് ഓഫീസറെ ആക്രമിച്ചു. ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 145 ബറ്റാലിയനിലെ സെക്ക്ന്റ് റാങ്ക് കമാൻഡിംഗ് ഓഫീസർ ദീപക്ക് കെ മണ്ഡലിനെയാണ് അനധികൃത കന്നുകാലി കടത്തു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ദ ചികിൽസക്കായി എയർ ആംബുലൻസിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ ബെലർദേപ അതിർത്തിക്കു സമീപമായിരുന്നു സംഭവം.നൈറ്റ് പട്രോളിംഗിനിടയിൽ വാഹനം പരിശോധിക്കാൻ ശ്രമിച്ച ദീപക്കിനെ സംഘം ആക്രമിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button