Latest NewsNewsIndia

ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച്‌ ഗ്രൂപ്പ് ഫോട്ടോ അയച്ച തീവ്രവാദികള്‍ക്ക് പിന്നീട് സംഭവിച്ചത്

ഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച്‌ ഗ്രൂപ്പ് ഫോട്ടോ അയച്ച തീവ്രവാദികള്‍ക്ക് പിന്നീട് സംഭവിച്ചത് എന്തെന്ന് അറിയണ്ടേ ? കാശ്മീരി യുവാക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ സൈന്യത്തെ വെല്ലു വിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തീവ്രവാദികള്‍ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്തിറക്കിയത്. ഹിസിബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം മറ്റ് പതിനൊന്ന് തീവ്രവാദികള്‍ നില്‍ക്കുന്നതാണ് ചിത്രം. ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച്‌ പുറത്തിറക്കിയ ഈ ചിത്രം ഇന്ന് തീവ്രവാദികള്‍ക്ക് പേടിപ്പെടുത്തുന്ന മരണച്ചിത്രമാണ്.

കാരണം ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നവരില്‍ രണ്ടുപേരൊഴികെ മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ല. ആ രണ്ടുപേരില്‍ ഒരാളാകട്ടെ ജയിലിലും. ഭീകരവാദം ഇത്ര സന്തോഷവും ആവേശവുമുള്ള ജോലിയാണെങ്കില്‍ എന്തുകൊണ്ട് തീവ്രവാദിയായിക്കൂടാ എന്നൊരു ചിന്ത ഓരോ കാശ്മീരി യുവാവിലേക്കും പകരുന്നതിനൊപ്പം ഞങ്ങളെ ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നൊരു വെല്ലുവിളി ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കു നേരെ ഉയര്‍ത്തിയുമാണ് ആ ഗ്രൂപ്പ് ഫോട്ടോ പുറത്തിറങ്ങിയത്. 2015 ലാണ് തീവ്രവാദികള്‍ ഈ ചിത്രം അന്നു മുതല്‍ ഇവരെ നോട്ടമിട്ടു വെച്ചിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. പ്രകോപനം വര്‍ദ്ധിച്ചപ്പോള്‍ ഓരോ സമയത്ത് ഓരോരുത്തരെയായി സേന വധിച്ചു.

സംഘത്തിലെ ആദില്‍ മുഹമ്മദ്, അഫാഘുള്ള ഭട്ട്, വസീം മല്ല എന്നിവരെ 2015 ല്‍ തന്നെ സൈന്യം വധിച്ചിരുന്നു. കൂട്ടത്തിലെ താരിഖ് അഹമ്മദ് പട്ടേല്‍ എന്നയാള്‍ സൈന്യത്തിനു മുന്‍പില്‍ കീഴടങ്ങുകയും ചെയ്തു. 2016ല്‍ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സംഘത്തലവന്‍ ബുര്‍ഹാന്‍ വാനിയേയും സൈന്യം വധിച്ചു. ഈ വര്‍ഷം സബ്സാര്‍ അഹമ്മദ് ഭട്ടിനെ വധിച്ച സംഘം ഏറ്റവുമൊടുവിലായി പിടികൂടിയത് വസീം ഷായെയാണ്. ഇതോടെ സൈന്യത്തെ പ്രകോപിപ്പിച്ച ആ ഗ്രൂപ്പ് ഫോട്ടോ ഓര്‍മ്മച്ചിത്രമായി മാറിയിരിക്കുകയാണ്. കൂട്ടത്തില്‍ സദ്ദാം പഡ്ഡാര്‍ എന്നയാള്‍ മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്. കൂടെയുള്ളവരെല്ലാം പോയ വഴി അറിയാവുന്നതുകൊണ്ട് സദ്ദാം ഇനി സൈന്യത്തിന്റെ ഏഴയലത്ത് വരില്ലെന്ന് വേണം കരുതാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button