KeralaLatest NewsNewsIndia

അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ട: സ്‌മൃതി ഇറാനി

പത്തനംതിട്ട: അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ടെന്നും സിപിഎമ്മിന്റെ അക്രമത്തെ നേരിടാൻ രാഷ്ട്രം ഒറ്റക്കെട്ടായി ബിജെപിയോടൊപ്പമുണ്ടെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കില്ല. സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ തലകൊയ്താലും തലകുനിക്കില്ല. ബലിദാനികളുടെ കുടുംബങ്ങൾക്ക് നീതി ലഭിയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. എന്നാൽ അമ്മമാർ വരെ കൊല ചെയ്യപ്പെടുന്ന കേരളത്തെ എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുകയെന്നും സ്‌മൃതി ഇറാനി ചോദിച്ചു.

ബിജെപി – ആര്‍എസ്‌എസ് പ്രത്യയശാസ്ത്രങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിനാണു മാര്‍ക്സിസ്റ്റുകാര്‍ ഇവിടെ അമ്മമാരെയും സഹോദരിമാരെയും കൊന്നൊടുക്കുന്നത്. ഈ നാട്ടില്‍ ജനാധിപത്യത്തെപ്പറ്റി പറയാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്നവര്‍ക്ക് അധികാരത്തിന്റെ തണലില്‍ സംരക്ഷണം നല്‍കുകയാണ് സിപിഎം ചെയ്യുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ജനാധിപത്യമാര്‍ഗങ്ങള്‍ അനുസരിച്ചായിരിക്കും ബിജെപി മറുപടി നല്‍കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button