
ശ്രീനഗർ: വെടിവെയ്പിൽ ഒരു കുടുംബത്തിലെ നാലു പേർക്കു പരിക്കേറ്റു.ജമ്മു കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ മൂന്നാം ദിവസവും പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ടു പെണ്‍കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റത്. ഇതോടെ മൂന്നു ദിവസത്തിനിടെ പാക് വെടിവയ്പിൽ പരിക്കേറ്റവരുടെ എണ്ണം ആറു സൈനികർ ഉൾപ്പടെ പത്തായി.
വൈകിട്ട് എട്ടു മണിയോടെ ഭീംബർ ഗലി സെക്ടറിൽ ഓട്ടോമാറ്റിക് തോക്കുകളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നും ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതായും സൈനിക വക്താവ് അറിയിച്ചു.
Post Your Comments