
ലഖ്നൗ: രാജ്യം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാണ് ഇതിനു സാഹചര്യം ഒരുക്കിയത്. ഇത് ഇപ്പോള്‍ ചൈനയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. ഭാരതീയ ലോധി മഹാസഭ ലഖ്നൗവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്നാഥ് സിംഗിന്റെ മണ്ഡലമാണ് ലഖ്നൗ. മോദി പ്രധാനമന്ത്രിയായി ഭരണത്തില്‍ എത്തിയതോടെ ഇന്ത്യ ലോകശക്തിയായി മാറി. ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ന്നു. പാകിസ്താന് ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. അനുദിനം രാജ്യത്തെ സുരക്ഷാ സൈനികര്‍ രണ്ട് മുതല്‍ നാല് തീവ്രവാദികളെ വരെ വധിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Post Your Comments