തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രശസ്തരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കെഎസ്ആര്‍ടിസി സിഎംഡി രാജമാണിക്യം. ഇദ്ദേഹത്തിന്റെ ബാല്യത്തില്‍ മാതാപിതാക്കള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള പണമില്ലായിരുന്നു. എട്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ ബസ് യാത്ര പ്രയോജനപ്പെടുത്തിയാണ് സ്‌കൂളില്‍ പോയിരുന്നത്. ഒമ്പതാം ക്ലാസില്‍ എത്തിയപ്പോള്‍ ഇനി സൗജന്യ യാത്രയില്ലെന്നു അറിഞ്ഞ അദ്ദേഹം വിഷമിച്ചു. സൈക്കിളുമില്ല സൗജന്യയാത്രയുമില്ല. പഠിക്കാനുള്ള ആഗ്രഹം കാരണം സ്‌ക്കൂളില്‍ പോകാനായി രാജമാണിക്യം ഒരു വഴി കണ്ടെത്തി. അതു കള്ളവണ്ടി കയറുക എന്നതായിരുന്നു.
ഇതിനായി അദ്ദേഹം പഴയ പാസ് ഉപയോഗിച്ചു. കുറച്ചു കാലം ഇത് മുന്നോട്ടു പോയി. പക്ഷേ ഒരിക്കല്‍ കണ്ടക്ടര്‍ പിടികൂടി. കുട്ടിയായിരുന്ന രാജമാണ്യകത്തെ കണ്ടക്ടര്‍ വഴിയിലിറക്കിവിട്ടു. അതോടെ തെറ്റായ ശീലം അദ്ദേഹം ഉപേക്ഷിച്ചു.
രാജമാണിക്യത്തിന്റെ പിതാവ് ഗുരുസ്വാമി മധുര മീനാക്ഷിക്ഷേത്രത്തിലെ അക്കൗണ്ടന്റായിരുന്നു. അമ്മ പഞ്ചവര്‍ണം. ഇവര്‍ക്കു മൂന്നു മക്കളാനുള്ളത് . ഇതില്‍ ഇളയ മകനാണ് രാജമാണിക്യം. ഭാര്യ കേരള പോലീസില്‍ വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ് ആര്‍. നിഷാന്തിനി
Post Your Comments