Latest NewsNewsIndia

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനു അധ്യാപകനെ ഓടിച്ചിട്ടടിച്ച് വിദ്യാർത്ഥി; വീഡിയോ കാണാം

ഹരിയാന: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ശകാരിച്ചതിനും അധ്യാപകനെ വിദ്യാർത്ഥി മർദിച്ചു. അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് പേപ്പറുകള്‍ നോക്കുന്നതിനിടെയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്ന വടി ഉപയോഗിച്ച് വിദ്യാർത്ഥി അധ്യാപകനെ മർദിച്ചത്.

പിറകില്‍ നിന്നെത്തിയ വിദ്യാർത്ഥി അധ്യാപകനെ വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിരോധിക്കാനുള്ള സമയം പോലും നല്‍കാതെയുള്ള ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്‍ ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങിയോടി. വരാന്തയില്‍വെച്ചും അധ്യാപകനെ വിദ്യാർത്ഥി ആക്രമിച്ചു. ഒടുവില്‍ സ്കൂള്‍ ജീവനക്കാരന്‍ ഇടപെട്ടതോടെയാണ് വിദ്യാർത്ഥി പിന്‍വാങ്ങിയത്. സംഭവത്തില്‍ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

“position:relative;height:0;padding-bottom:60.57%”>

shortlink

Post Your Comments


Back to top button