Latest NewsNewsIndia

ഭക്ഷ്യ വിഷബാധ: 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടത്. മുംബൈയിലേക്കു പോയ തേജസ് എക്‌സ്പ്രസ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചിപ്ലുന്‍ സ്റ്റേഷനില്‍  നിര്‍ത്തിയിട്ടു. ഇതിനു ശേഷമായിരുന്നു യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നു രാവിലെ 9.30 നും പത്തിനും ഇടയ്ക്കു നല്‍കിയ പ്രഭാതല്‍ കഴിച്ച യാത്രക്കാര്‍ക്കാണ് ഭക്ഷ്യബാധയേറ്റത്. യാത്രക്കാര്‍ക്കു ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതോടെയാണ് സംഭവം ഭക്ഷ്യബാധയാണ് എന്നു മനസിലായത്. ഇതേ തുടര്‍ന്നാണ് ട്രെയന്‍ നിര്‍ത്തി 24 യാത്രക്കാരെ രത്‌നഗിരി ജില്ലയിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചത്.

വിഷയത്തില്‍ മധ്യറെയില്‍വെ അന്വേഷണം തുടങ്ങി. ഇതിനു വേണ്ടി ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചു. ഇന്ത്യന്‍ റെയില്‍െവെ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ രാവിലെ ഈ ട്രെയനിലെ 220 യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയതായി അറിയിച്ചിട്ടുണ്ട്.തേജസ് എക്‌സ്പ്രസ് വിമാന യാത്രയ്ക്കു സമാനമായ സുഖ സൗകര്യങ്ങള്‍ നല്‍കുന്ന ട്രെയിനാണ് .

 

shortlink

Post Your Comments


Back to top button