Latest NewsNewsGulf

ഭരണകൂടത്തെ എതിർത്തു: ഭരണകുടുംബാംഗത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ഖത്തർ: ഖത്തർ ഭരണകുടുംബാംഗമായ ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനിയുടെ ബാങ്ക് അക്കൗണ്ടുകൾ ഖത്തർ സർക്കാർ മരവിപ്പിച്ചു. ഖത്തർ പ്രതിസന്ധിയിൽ താൻ സ്വീകരിച്ച നിലപാടിനെ തുടർന്ന് തന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ട് ഖത്തർ ഭരണകൂടം ആദരിച്ചുവെന്ന് ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഭീകരവാദബന്ധം ആരോപിച്ച് ഖത്തറുമായുള്ള ബന്ധം സൗദി സഖ്യരാജ്യങ്ങൾ വിഛേദിച്ചതിനെ തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഷെയ്ഖ് അബ്ദുള്ള ആഗസ്റ്റിൽ കൂടിക്കാഴ്ച നടത്തുകയും ഹജ്ജ് നിർവ്വഹിക്കാനായി കര അതിർത്തി തുറക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തെറ്റായ കൂട്ടുകെട്ടുകൾ ഉപേക്ഷിച്ച് ഖത്തർ സൗദി സഖ്യരാജ്യങ്ങളുമായുള്ള മികച്ച ബന്ധം പുനസ്ഥാപിക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് ഖത്തറിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖത്തർ മുൻ ഭരണാധികാരി അലി ബിൻ അബ്ദുള്ള അൽ താനിയുടെ മകനും 1972 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ അലി അൽ താനിയുടെ സഹോദരനുമാണ് ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി.

shortlink

Post Your Comments


Back to top button