ഇനി മുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതോടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഓര്‍മ്മയായി മാറും. ആപ്പിള്‍ പേ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ഈ സംവിധാനം അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
യുഎസിലെ അയ്യായിരത്തോളം വരുന്ന വെല്‍സ് ഫാര്‍ഗോ എടിഎമ്മുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.
ഇതിനു വേണ്ടി ആദ്യം ആപ്പിള്‍ പേ ആപ്പ് ഉപയോഗിച്ച് ഫോണിന്റെ വാലറ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം എടിഎമ്മില്‍ ഘടിപ്പിച്ച നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ മുഖേന ഇടപാട് നടത്താം. എവിടെയാണെങ്കിലും ഉപയോക്താക്കള്‍ക്ക് ഈ സേവനത്തിലൂടെ ഇടപാട് നടത്താന്‍ സാധിക്കും.
ആന്‍ഡ്രോയിഡിലെ വെല്‍സ് ഫാര്‍ഗോ വാലറ്റ്, ആപ്പിള്‍ പേ, ആന്‍ഡ്രോയ്ഡ് പേ, സാസംങ് പേ തുടങ്ങി മൊബൈലില്‍ കാണുന്ന പ്രമുഖ മൊബൈല്‍ വോലറ്റ് ഫീച്ചറുകളില്‍ സൈന്‍ ഇന്‍ ചെയ്ത് കസ്റ്റമേഴ്‌സിന് എടിഎം ട്രാന്‍സാക്ഷന്‍ നടത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments