Latest NewsNewsGulf

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ഗള്‍ഫില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ അപരന്‍

വളരെ വേഗമാണ് പ്രശസ്തരുടെ അപരന്മാര്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുമായുള്ള സാമ്യം പലര്‍ക്കും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. ഇതു പോലെ ഒരു അപരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അപരനായ ഖത്തര്‍ സ്വദേശിയാണ് കക്ഷി. പ്രവാസിയായ കോഴിക്കോട് സ്വദേശിയാണ് പിണറായി വിജയനുമായി രൂപസാദൃശമുള്ള വ്യക്തിക്കൊപ്പുമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം തരംഗമായി.

 

shortlink

Post Your Comments


Back to top button