നോയിഡ: വീട്ടിൽ പശു മാംസം സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയും ധനസഹായവും നൽകുന്നു. കേസിലെ പ്രധാന പ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ ജോലി നല്‍കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളില്‍ ജോലിയും നല്‍കും. കേസില്‍ പ്രതിയായ റാവിന്‍ സിസോദിയ ജയിലില്‍ കഴിയവെ ആന്തരിക അവയവങ്ങളുടെ തകരാര്‍ മൂലം മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിസോദിയയുടെ കുടുംബത്തിന് സഹായം നല്‍കുന്നത്. ബിജെപി എംഎല്‍എ തേജ്പാല്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. കേസിലെ മറ്റുപ്രതികളെല്ലാം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ്.
2015 സെപ്റ്റംബര്‍ 28നാണ് ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്നും ശേഖരിച്ചുവെന്നും ആരോപിച്ച് മുഹമ്മദ് അഖ് ലാഖ് എന്ന 52കാരനെ ഒരുസംഘം വീട്ടില്‍ അതിക്രമിച്ചു കയറി അടിച്ചു കൊന്നത്.
Post Your Comments