ദുബായ്: സഹോദരന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യക്തി ദുബായില്‍ പിടിയിലായി. ഘാനയില്‍ നിന്നുള്ള ഒരു അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. സഹോദരന്റെ ഫ്രഞ്ച് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബായ് വഴി ജര്‍മ്മനിയിലേക്ക് പോകാനായിരുന്നു ഇയാളുടെ ശ്രമം. സംഭവത്തില്‍ ഇയാളെ ആറു മാസത്തെ തടവിനു ശിക്ഷിച്ചു.
30 വയസുകാരനായ പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍
നാടുകടത്താനും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീല്‍ (എയര്‍പോര്‍ട്ട് സീല്‍) ദുരുപയോഗം ചെയ്തു, മറ്റൊരു വ്യക്തിയുടെ ഔദ്യോഗിക രേഖ ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്നത്. കേസിനു ആസ്പദമായ സംഭവം നടന്നത് മെയ് 9 നായിരുന്നു.
ഘാനയിലായിരുന്ന അവസരത്തിലാണ് പ്രതി ജര്‍മ്മനിയില്‍ പോകാന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടു പാസ്‌പോര്‍ട്ടുള്ള സഹോദരന്റെ സഹായം തേടി. സഹോദരന്റെ ഫ്രഞ്ച് പാസ്‌പോര്‍ട്ട് അയച്ചു തരാനായി പ്രതി ആവശ്യപ്പെട്ടു. അങ്ങനെ കിട്ടിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര നടത്താന്‍ ശ്രമിച്ച വേളയിലാണ് ഇദ്ദേഹം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
പാസ്‌പോര്‍ട്ടില്‍ ഏപ്രില്‍ 28 നു ദുബായില്‍ പ്രവേശിച്ചതായി രേഖപ്പെടുത്തിയ
എന്‍ട്രി സീല്‍ ഉണ്ടായിരുന്നു. ഇതു വ്യാജമാണെന്നും ദുബായില്‍ നിന്ന് പോകുന്ന നേരം അതു ഉപയോഗിക്കാമെന്നും പ്രതിയെ സഹോദരന്‍ അറിയിച്ചിരുന്നു.
Post Your Comments