Latest NewsNewsIndia

ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡൽഹി: മെനു പരിഷ്‌കരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ നല്‍കുന്നതു പോലെ ചാറില്ലാത്ത വിഭവങ്ങള്‍ ഇനി മുതല്‍ വിതരണം ചെയ്യണമെന്ന് റെയില്‍വേ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ് ലഡു തുടങ്ങിയ ഭക്ഷണങ്ങൾ നൽകാനാണ് നിർദേശം.

യാത്രക്കാരില്‍ നിന്ന് പ്രതികരണങ്ങള്‍ നേരിട്ടറിഞ്ഞ ശേഷം അതനുസരിച്ച് ഭക്ഷ മെനുവില്‍ മാറ്റം വരുത്താനും പദ്ധതിയുണ്ട്. തുടക്കത്തില്‍ അഹമ്മദാബാദ്-ഡല്‍ഹി രാജധാനിയിലായിരിക്കും പരീക്ഷണം നടത്തുക. വിലയിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെങ്കിലും തുടക്കത്തില്‍ ഭക്ഷണത്തിനായി യാത്രക്കാര്‍ കൂടുതല്‍ പണം നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button