Latest NewsCinemaNewsGulf

ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’

ദുബായ്: ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’. ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയിൽ ചിത്രീകരിക്കുകയാണ്.

ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ ദൃശ്യങ്ങൾ സിനിമയുടെ ട്രെയിലറിലാണ് ഉള്ളത്. ചിത്രം ഫാന്റസി/ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്നതാണ്. ഈ മാസം 19നാണ് ഡെൻ ഡെൽവിൻ സംവിധാനം ചെയ്ത സിനിമ യുഎഇയിൽ റിലീസ് ചെയ്യുന്നത്.

യുഎഇ സിനിമയുടെ ചിത്രീകരണത്തിന് വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്സ് ഇളവും നൽകി. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button