ഇംഫാല്‍: വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ സുപ്രധാന വിധിയുമായി മണിപ്പൂർ ഹെെക്കോടതി. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാവോബ നംഗ്ബാമിന്റെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവിട്ടു. കൊലപാതകത്തിനു പിന്നിൽ മണിപ്പൂര്‍ പോലീസ് കമാന്‍ഡോകളാണ് എന്നു കോടതി കണ്ടെത്തി. അതു കൊണ്ട് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാവോബ നംഗ്ബാമിന്റെ അമ്മയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കണം.
കേസിനു ആസ്പദമായ സംഭവം നടന്നത് 2009 മെയ് ആറിനാണ്. മണ്ണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റിലെ ഉറിപോകിലാണ് കൊലപാതകം നടന്നത്. പോലീസ് രാത്രിയില്‍ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം നാവോബ നംഗ്ബാമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പിന്നീട് പറഞ്ഞു. വിവരം പോലീസ് തന്നെ ബന്ധുക്കളെ അറിയിച്ചു. നാവോബ നംഗ്ബാമിയെ കലാപ സംഘത്തിലെ അംഗമാണെന്നു പറഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതേ തുടർന്ന് നാവോബയുടെ അമ്മ കമാലിനി നംഗ്ബാം 2010 മാര്‍ച്ചില്‍ ഹൈക്കോടയില്‍ പോലീസിനു എതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഹെെക്കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.
Post Your Comments