Latest NewsNewsIndia

വ്യാ​ജ ഏ​റ്റു​മു​ട്ടൽ വിഷയത്തിൽ ഹൈ​ക്കോ​ട​തിയുടെ സുപ്രധാന വിധി

ഇം​ഫാ​ല്‍:  വ്യാ​ജ ഏ​റ്റു​മു​ട്ടൽ വിഷയത്തിൽ സുപ്രധാന വിധിയുമായി മ​ണി​പ്പൂർ ഹെെക്കോടതി. വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​വോ​ബ നം​ഗ്ബാ​മി​ന്‍റെ കേസ് പരിഗണിച്ച കോടതി സ​ര്‍​ക്കാരിനോട് അ​മ്മ​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം കൊടുക്കാൻ ഉത്തരവിട്ടു. കൊലപാതകത്തിനു പിന്നിൽ മ​ണി​പ്പൂ​ര്‍ പോ​ലീ​സ് ക​മാ​ന്‍​ഡോ​ക​ളാ​ണ് എന്നു കോടതി കണ്ടെത്തി. അതു കൊണ്ട് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​വോ​ബ നം​ഗ്ബാ​മി​ന്‍റെ അ​മ്മ​യ്ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം കൊടുക്കണം.

കേസിനു ആസ്പദമായ സംഭവം നടന്നത് 2009 മെ​യ് ആ​റി​നാ​ണ്. മണ്ണിപ്പൂരിലെ ഇം​ഫാ​ല്‍ വെ​സ്റ്റി​ലെ ഉ​റി​പോ​കി​ലാണ് കൊലപാതകം നടന്നത്. പോലീസ് രാത്രിയില്‍ വീ​ട്ടി​ൽ നിന്നും ക​സ്റ്റ​ഡി​യി​ലെ​ടുത്ത ശേഷം നാ​വോ​ബ നം​ഗ്ബാ​മി​ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പിന്നീട് പറഞ്ഞു. വിവരം പോലീസ് തന്നെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. നാ​വോ​ബ നം​ഗ്ബാ​മിയെ കലാപ സംഘത്തിലെ അംഗമാണെന്നു പറഞ്ഞാണ് പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടുത്തത്.

ഇതേ തുടർന്ന് നാ​വോ​ബ​യു​ടെ അ​മ്മ ക​മാ​ലി​നി നം​ഗ്ബാം 2010 മാ​ര്‍​ച്ചി​ല്‍ ഹൈ​ക്കോ​ട​യി​ല്‍ പോലീസിനു എതിരെ പരാതി ന​ല്‍​കിയിരുന്നു. ഈ പരാതിയിലാണ് ഹെെക്കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.

 

shortlink

Post Your Comments


Back to top button