ജയ്പൂര്‍: ഹോട്ടല്‍ മുറിയില്‍ പെൺകുട്ടിയോടൊപ്പം കണ്ട യുവാവിന് ക്രൂരമർദ്ദനം. ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയും 21കാരനുമായ പദുഖാനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ധിച്ച് അവശനാക്കിത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജോധ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ മർദിക്കുന്ന എന്നതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നില്‍ 100 ഒാളം പേര്‍ കൂടി നില്‍ക്കുന്നതും ‘ജയ് ശ്രീറാം’ വിളികൾ കേൾക്കാനും സാധിക്കുന്നു.
യുവാവ് ലും രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിച്ചതായും ഹോട്ടലുടമകളും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നനും പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവളെ കൂട്ടിെക്കാണ്ടുപോയെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments