സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ താരങ്ങളും പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരം ഒരു പ്രതികരണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസ്. താന്‍ ഇനി ഫേസ്ബുക്കില്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. “സാമൂഹികവിഷയങ്ങളില്‍ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം ഞാന്‍ അവസാനിപ്പിച്ചു. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടു. ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കും. അത്രയേയുള്ളൂ. ഒഴിവുസമയം കിട്ടുമ്ബോള്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചാലും ഫെയ്സ്ബുക്കില്‍ കയറില്ല. അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും”
ഒരിടക്ക് സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങളെ തുടര്‍ന്ന് വളരെയധികം വിമര്‍ശനങ്ങള്‍ ടൊവിനോ ഏറ്റുവാങ്ങിയിരുന്നു അതിനെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ഈ നിലപാടില്‍ എത്തിയിരിക്കുന്നത്. ടൊവിനോയുടെ ആദ്യ തമിഴ്ചിത്രം അബി അന്‍ഡ് അനു നവംബര്‍ മൂന്നിന് റിലീസ് ചെയ്യുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ തിരക്കിലാണ് ടോവിനോ ഇപ്പോള്‍.
Post Your Comments