Latest NewsKeralaNews

ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസുമാവും എടുക്കുക. ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ഇടപെട്ടെന്ന് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശരിയായ അന്വേഷണം നടത്താത്ത വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സോളാറില്‍ പുതിയ പരാതി ലഭിച്ചാല്‍ അതേക്കുറിച്ചും അന്വേഷണം നടത്തും. അഴിമതി നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കുമെതിരെയും അന്വേഷണം നടക്കും. ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നതിനും ബെന്നി ബെഹ്നാനെതിരെയും കേസെടുക്കും. കഴിഞ്ഞ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button