Latest NewsNewsIndia

ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം

ചെന്നൈ: ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം. റഷ്യക്കാരനായ ഇവഞ്ചിലിനാണ് അപ്രതീക്ഷിത സഹായം ലഭിച്ചത്. പണം ഇല്ലാത്ത അവസരത്തില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രകവാടത്തില്‍ വേദനയോടെ ഇവഞ്ചിലിന്‍ ഭിക്ഷ യാചിച്ചു. എടിഎം പിന്‍ നമ്പര്‍ അബദ്ധത്തില്‍ ലോക്കായതോടെയാണ് ഇവഞ്ചിലിനു പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നത്.

തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിനു എത്തിയ ഇവഞ്ചിലിനു മുന്നില്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. അതു കൊണ്ട് ഇദ്ദേഹം കാഞ്ചീപുരത്തുള്ള കുമരകോട്ടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കവാടത്തില്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങി.

പക്ഷേ സംഭവം അറിഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇവഞ്ചിലിനെ ശരിക്കും ഞെട്ടിച്ചു. സുഷമാ റഷ്യന്‍ സ്വദേശിക്ക് എല്ലാ സഹായവും ഉടന്‍ ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

ഇവഞ്ചിലിന്‍, നിങ്ങളുടെ രാഷ്ട്രമായ റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്. നിങ്ങളെ സഹായിക്കാനായി ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ വേഗം എത്തുമെന്നായിരുന്നു സുഷമയുടെ സന്ദേശം.

 

shortlink

Post Your Comments


Back to top button