ന്യൂഡൽഹി: ബോളിവുഡ് താരം അനുപം ഖേർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാകും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി അനുപം ഖേർ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെയർമാനായിരുന്ന ഗജേന്ദ്ര ചൗഹാന്റെ കാലാവധി ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചതോടെയാണ് അനുപം ഖേറിനെ നിയമിച്ചിരിക്കുന്നത്.
സൗധാഗര്, ഡര്, ഡാഡി, ഹം ആപ്കെ ഹൈ കോന്‍, ചാഹട്ട്, സ്പെഷ്യല്‍ 26, രാം ലഖന്‍ എന്നിവയാണ് അനുപം ഖേറിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്സ് പ്ലേബുക്ക് എന്നിവയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2004 ൽ പത്മശ്രീയും,2016 ൽ പത്മഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Post Your Comments