ഇന്ത്യയില്‍ ഇനി ഒപ്പോ സ്വന്തം സ്റ്റോര്‍ തുറക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്ക് ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് അനുമതി നല്‍കി.
ഒപ്പോ മൊബൈല്‍സിന്റെ അപേക്ഷ ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ഒപ്പോയുടെ സിംഗിള്‍ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിന് നിശ്ചിതമായി പ്രസ്താവിക്കാത്ത തുകയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ലോകത്തിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്താണ് ഓപ്പോ. ഇപ്പോൾ ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് ഒപ്പോ.
ഒപ്പോയുടെ വില്‍പ്പന ഇന്ത്യയിലുടനീളം സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ വരും ദിനങ്ങളില്‍ വര്‍ധിക്കും. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണുകളില്‍ പ്രശസ്തരായ ഒപ്പോയ്ക്ക് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിലവില്‍ 8 ശതമാനം വിപണി വിഹിതമാണ് ഉള്ളത്.
Post Your Comments