പൂനെ: 425 രൂപ വിലയുള്ള ചെരുപ്പ് ഫ്ലാറ്റിന് പുറത്ത് നിന്ന് കാണാതായെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പൂനെ സ്വദേശിയായ വിശാല്‍ കലേകര്‍ ആണ് തന്റെ പുതിയ ചെരുപ്പ് കാണാതായെന്ന് ഒക്ടോബര്‍ മൂന്നിന് ഖേദ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 379 ചുമത്തി അജ്ഞാതനായ കള്ളനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ഖേദ് എസ്ഐ പ്രദീപ് ജാദവ് പറഞ്ഞു.
ഇത്തരത്തിലുള്ള പരാതി ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആര് എപ്പോള്‍ ഏത് തരത്തിലുള്ള പരാതിയുമായി വരുമെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. മോഷണ പരാതി ലഭിച്ചതിനാല്‍ അന്വേഷണം തുടങ്ങിയെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments