Latest NewsIndiaNews

ജയ് അമിത് ഷാ ‘ദ വയറി’നെതിരെ നല്‍കിയ ഹര്‍ജ്ജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ‘ദ വയറി’നെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ നല്കിയ മാനനഷ്ടകേസ് അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും. നൂറു കോടിരൂപ നഷ്ട പരിഹാരം ആവശ്യപെട്ടാണ് കേസ്.തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വാര്‍ത്തയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജ്ജി.

ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നു. നിയമപരമായി നികുതിയടച്ചും നിബന്ധനകള്‍ പാലിച്ചുമാണ് താന്‍ ബിസിനസ് ചെയ്യുന്നതെന്നും അച്ഛന്റെ അച്ഛനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചിലരുടെ ഗൂഡ ലക്ഷ്യമെന്നും ജയ്‌ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button