ന്യൂഡല്‍ഹി: കേണല്‍ പുരോഹിത് 2006ല്‍ സൈന്യത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഭീകരവാദക്കുറ്റം ചുമത്തി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ അടക്കപ്പെട്ട സൈനികോദ്യോഗസ്ഥനാണ് കേണല്‍ പുരോഹിത്.
വിചാരണത്തടവുകാരനായി പത്തുകൊല്ലം ജയിലില്‍ കഴിഞ്ഞ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കേണല്‍ പുരോഹിത് 2006 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പുരോഹിത് അറസ്റ്റിലാകുന്നതിനു രണ്ട് വര്‍ഷം മുന്‍പായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് .
ദക്ഷിണേന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ് കേണല്‍ പുരോഹിത് അറസ്റ്റിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന ചിലകാര്യങ്ങള്‍ ഇവയൊക്കെയാണ്…
1. തെക്കന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പാകിസ്ഥാന്റെ ഇന്ത്യ ബ്‌ളീഡ് പദ്ധതിയുടെ ചാരന്മാര്‍ സിമി മുതലായ സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ടിലുള്ളവരില്‍ നല്ലൊരു പങ്ക് അണികളും നേതാക്കളും പഴയ സിമിക്കാരാണ് ) ഐ എസ് ഐ, ലഷ്‌കര്‍ ഈ തൊയിബ മുതലായ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. കേരളത്തിലെ പിഡിപിയുടെ ഭീകരവാദ ബന്ധവും റിപ്പോര്‍ട്ടിലുണ്ട്.
2 സിമിയുടെ പുതിയ മുഖമായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസ്സിന്റെ തലപ്പത്തുള്ള ഒരാള്‍ക്ക് പാകിസ്ഥാന്‍ ചാര സംഘടനയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
3. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്, മുസ്ലിം ഐക്യവേദി, മുസ്ലിം യൂത്ത് കള്‍ച്ചറല്‍ ഫോറം, സഹൃദയ വേദി, സംസ്‌കാര വേദി, സോളിഡാരിറ്റി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്, മൂവ്‌മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ഫോര്‍ മുസ്ലിം തുടങ്ങിയ ചെറു സംഘടനകളുടെ ഭീകരബന്ധങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു
4. വഹാബി പ്രത്യയശാസ്ത്രം പിന്തുടരുന്ന സിമിയും കമ്യൂണിസ്റ്റ് ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായും ഇവര്‍ രാഷ്ട്രത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് ലിബറല്‍ ബുദ്ധിജീവികളും ഭീകര പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും എടുത്തു പറയുന്നുണ്ട്.
Post Your Comments