Latest NewsNewsTechnology

ദീപവാലി ആഘോഷമാക്കാനായി മെഗാ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് രംഗത്ത്

ദീപവാലി ആഘോഷമാക്കാനായി മെഗാ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് രംഗത്ത്. ഇതിനായി ബിഗ് ദിവാലി സെയില്‍ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ നടക്കുക. ഇതിലൂടെ വീട്ടുപകരണങ്ങള്‍ക്കും ടിവിക്കും 70 ശതമാനത്തോളം ഇളവ് ലഭിക്കുമെന്നാണ് കമ്പനി അറിയച്ചത്.

ഇതിനു പുറമെ കാഷ്ബാക്ക് ഓഫറും കമ്പനി നല്‍കും. 20 ശതമാനം കാഷ്ബാക്കാണ് ഫോണ്‍പെ ഉപയോഗിച്ച് പണം അടക്കുന്നവര്‍ക്കു നല്‍കുക. ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ട്. അവര്‍ക്കു 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

എക്‌സ്‌ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വലിയ ഇളവ് ലഭിക്കും. സ്മാര്‍ട്ട്‌ ഫോണുകളില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന മോഡലിനു കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുമെന്നു കമ്പനി വ്യക്തമാക്കി.

ലെനോവോ കെ8 പ്ലസ്, ഷവോമി റെഡ്മി നോട്ട് 4, ഷവോമി റെഡ്മി 4എ എന്നിവയും ബജറ്റ് ഫോണുകളുടെ കാറ്റഗറിയില്‍ മോട്ടോ സി പ്ലസ്, മോട്ടോ ഇ4 പ്ലസ്, സാംസങ് ജെ7 എന്നിവ വലിയ ഡിസ്‌കൗണ്ടില്‍ ലഭിക്കും. ഇതിനു പുറമെ തിരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 80 ശതമാനത്തോളം ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button