Latest NewsIndiaNews Story

കേണൽ പുരോഹിതിനെ കുടുക്കിയ വഴികൾ ഇങ്ങനെ: സിനിമകളിൽ മാത്രം കണ്ടിരിയ്ക്കാൻ സാദ്ധ്യതയുള്ള ഈ ഞെട്ടിപ്പിയ്ക്കുന്ന വാർത്ത എന്തുകൊണ്ട് കേരള മാധ്യമങ്ങൾ അറിഞ്ഞില്ല? കാളിയമ്പി എഴുതുന്നു

കാളിയമ്പി 

ദേശീയ ചാനലായ ടൈംസ് നൗ ഇന്നലെ (9/10/17) ഒരു ഞെട്ടിപ്പിയ്ക്കുന്ന വാർത്ത, സിനിമകളിൽ മാത്രം കണ്ടിരിയ്ക്കാൻ സാദ്ധ്യതയുള്ള നിലയിൽ ഞെട്ടിപ്പിയ്ക്കുന്ന ഒരു വാർത്ത പുറത്തുവിട്ടു. ഇന്നത്തെ പത്രങ്ങളിൽ പ്രധാന തലക്കെട്ടാവേണ്ടുന്ന ആ വാർത്തയെപ്പറ്റി ഒരക്ഷരം ആരും ഒന്നും പറഞ്ഞുകണ്ടില്ല.

സംഭവം വേറൊന്നുമല്ല, ആർമി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കേണൽ പുരോഹിത് 2006 ൽ, അദ്ദേഹത്തെ കേസിൽ കുടുക്കി ജയിലിലിടുന്നതിനും ഒന്നുരണ്ടു കൊല്ലം മുന്നേ തന്നെ പൂനെയിലെ ആർമി സതേൺ കമാൻഡിനു സമർപ്പിച്ച ഒരു റിപ്പോർട്ട് ടൈംസ് നൗ ചാനലിന് ചോർന്ന് കിട്ടിയതിനെ പറ്റിയായിരുന്നു.

റിപ്പോർട്ടിൽ പറയുന്നതായി ടൈംസ് നൗ വെളിപ്പെടുത്തിയത്;

1.തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ പാകിസ്ഥാൻ ഡീപ് സ്റ്റേറ്റിന്റെ ചാരന്മാരായ സിമി മുതലായ സംഘടനകളിൽ പ്രവർത്തിയ്ക്കുന്ന അണികൾ. (ഇന്നത്തെ പോപ്പുലർ ഫ്രണ്ട് അണികൾ അവരിൽ നിന്നുള്ളവരാണ് ). അവരും ഐ എസ് ഐ, ലഷ്കർ ഈ തൊയിബ മുതലായ ഭീകര ദേശദ്രോഹികളായ സംഘടനകളുമായുമുള്ള ബന്ധം, ഒപ്പം കേരളത്തിലെ ചില സംഘടനകളുടെ ഭീകരവാദ ബന്ധം.

2.സിമിയുടെ ഉൽപ്പന്നമായ ഒരു പീ കോയ എന്ന തീവ്രബന്ധങ്ങളുള്ള ഒരു പാകിസ്ഥാൻ ചാരൻ. (റിപ്പോർട്ടിൽ പറഞ്ഞിരിയ്ക്കുന്ന ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല)

3.അവരുടെ മുഖ്യധാരാ മുഖങ്ങളായി പണിയെടുക്കുന്ന ജമായത്തേ ഇസ്ലാമിയുടേ പത്രങ്ങളും ഇടത് ലിബറൽ ബുദ്ധിജീവികളും ആയുള്ള ബന്ധം.

4. ഇടത് പാർട്ടികളുടെ പത്രങ്ങളും ബുദ്ധിജീവികളുമായും ഈ ചാരന്മാർക്കുള്ള ബന്ധം.

5.കേരളത്തിലും തമിഴ്നാട്ടിലും ഇവരുടേയെല്ലാം അജണ്ടകൾ ഏറ്റെടുത്ത് നടത്തുന്ന ഇടത് പാർട്ടികൾ.

‘എക്സ്റ്റൻസീവ് യൂസ് ആൻഡ് എമ്പ്ളോയ്മെന്റ് ഓഫ് കമ്യൂണിസ്റ്റ് കാഡർസ് ‘ എന്നാണ് പുരോഹിതിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതായത് വ്യാപകമായി കമ്യൂണിസ്റ്റ് കേഡർമാരെ തൊഴിൽ കൊടുത്ത് ഇസ്ലാമിക ഭീകരവാദത്തിന്റെ വൈതാളികന്മാരായി ഉപയോഗിയ്ക്കുന്ന സംവിധാനം.

ഇവിടെ എൻ പി ചെക്കൂട്ടി മുതൽ മീഡീയാവണ്ണിലിരുന്ന് ജിഹാദികൾക്ക് വേണ്ടി ബഹളം വയ്ക്കുന്ന ഓരോ കമ്യൂണിസ്റ്റുമതക്കാരനേയും ‘മുൻ’ എസ് എഫ് ഐ ക്കാരേയും ഒക്കെ ഇവിടെ നമ്മൾ ഓർക്കേണ്ടതുണ്ട്.

ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖപ്പത്രമായ തേജസിന്റെ പത്രാധിപർ എൻ പീ ചേക്കുട്ടി അമുസ്ലിം ആണ് എന്നത് പലർക്കും അത്ഭുതമാകും. ഇത്തരം സംഘടനകൾ ലോകമെമ്പാടും ചെയ്യുന്ന കാര്യമാണത്. എല്ലാ നാട്ടിലും അവരുടെ കൂലിക്കാരായി ഇത്തരത്തിലെ ലിബറൽ അമുസ്ലിം മുഖം ഉണ്ടാവും.

സാക്ഷാൽ പത്തരമാറ്റ് കമ്യൂണിസ്റ്റ് താത്വികൻ ആയിരുന്നു പണ്ട് ചേക്കുട്ടി. പുതുശ്ശേരി പാറോൻ രാരുക്കുട്ടിയുടെയും തിരുമാലയുടെയും മകനായി ജനിച്ച അദ്ദേഹം ഇന്ന് ജിഹാദികൾക്ക് കൂലിയെഴുത്ത് ചെയ്യുകയാണ്.

എസ് എഫ് ഐയുടെ സംസ്ഥാനക്കമ്മിറ്റിയംഗമായിരുന്ന ചെക്കുട്ടി ദേശാഭിമാനി, കൈരളി, മാധ്യമം വഴിയാണ് തേജസിന്റെ പത്രാധിപർ ആയത്. എത്ര കൃത്യമായ പാതയാണെന്ന് നോക്കൂ. ഇതു മാതിരി ഒരു പാട് പേരെ ശമ്പളം നൽകി തങ്ങളുടെ ഭീകരവാദ അജണ്ടയുടെ മുഖങ്ങളായി ഇസ്ലാമിസ്റ്റുകൾ ലോകമെമ്പാടും കൊണ്ടു നടക്കുന്നുണ്ട്.

കേണൽ പുരോഹിത് നൽകിയത് എന്ന് ടൈംസ് നൗ കാട്ടിയ റിപ്പോർട്ടിൽ പറയുന്ന, ഇടത് കേഡർമാരെ ജോലി കൊടുത്ത് ഉപയോഗിക്കുക എന്ന അജണ്ട മീഡിയ വൺ ചാനൽ, മാദ്ധ്യമം പത്രം, വാരിക എന്നിവയിലൊക്കെ ജമാഅത്തെ ഇസ്ലാമി എത്രയോ നാളുകളായി ചെയ്യുന്നതാണ്‌.

ഇതാണ് ടൈംസ് നൗ ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിലെ ഭാഗങ്ങൾ. കാതലായ ഭാഗങ്ങൾ പുറത്തു വിട്ടിട്ടില്ലെന്ന് ഉറപ്പാണ്. അവരത് ഒരു വിലപേശലിന് വച്ചിരിയ്ക്കുകയാണോ എന്ന് പോലും സംശയമുണ്ട്.

2006ൽ ഈ റിപ്പോർട്ട് സമർപ്പിയ്ക്കുകയും കേരളാ തമിഴ്നാട്ടിലെ ഈ ബന്ധങ്ങൾ പുറത്താവുകയും ചെയ്യും എന്ന് വന്നപ്പോഴാണ് മലേഗാവ് സ്ഫോടനങ്ങൾ ഹിന്ദുക്കൾ ചെയ്തതാണെന്ന കള്ളക്കഥ ചുമത്തി കോൺഗ്രസ് സർക്കാർ ഈ ആർമി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ജയിലിലിട്ടത് എന്നാണ് കേണൽ പുരോഹിതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.

അന്നത്തെ ആ റിപ്പോർട്ട് ഇവരെയൊക്കെയാണ് ഉന്നം വയ്ക്കുന്നതെങ്കിലും കൊണ്ടത് യൂപീഏയുടെയും കോൺഗ്രസ്സിന്റേയും നെഞ്ചത്താണ്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സമ്മേളനം ഉത്ഘാടനം ചെയ്യാൻ കെ മുരളീധരൻ സമ്മതിച്ചതാണ് എന്ന് പ്രത്യേകം ഓർക്കുക. പണ്ട് മണിശങ്കർ അയ്യർ പോയി പാകിസ്ഥാനിലിരുന്ന് മോദിയെ താഴെയിറക്കാൻ ചർച്ച നടത്തിയതിന്റെ ഓർമ്മ നമുക്കെല്ലാം ഉണ്ടാവുമല്ലോ.

എന്തായാലും 2006ൽ ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷം പിന്നീട് നമ്മൾ കേൾക്കുന്നത് ഹിന്ദു ഭീകരതയെന്ന കപട പദമാണ്. മലേഗാവ് സ്ഫോടനങ്ങളിൽ വിചിത്രമായ ആരോപണങ്ങൾ ചുമത്തി ആർമി ഇന്റലിജൻസ് ഓഫീസർ ആയിരുന്ന കേണൽ പുരോഹിതിനെ ജയിലിലടച്ച കേസാണ്.

2006ൽ കേണൽ പുരോഹിത് എന്ന ആർമി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ രഹസ്യമായി ആർമി സതേൺ കമാൻഡിനു കൊടുത്ത ഈ റിപ്പോർട്ട് 2017ൽ കേൾക്കുമ്പോൾ നമുക്ക് യാതൊരു ആശ്ചര്യവുമുണ്ടാക്കുന്നില്ല എന്നും ഓർക്കണം. ഇന്ന് നമ്മളെല്ലാം ദിവസേന പരസ്യമായി പറയുന്ന കാര്യങ്ങളാണിത്.

അപ്പോഴാണ്, അവരുടെ ആ പദ്ധതി പ്രയോഗത്തിൽ വരുത്താൻ എടുത്ത ആ പത്തു കൊല്ലം തന്നെ അത് വിളിച്ച് പറഞ്ഞ കേണൽ പുരോഹിത് ജയിലഴികൾക്കുള്ളിൽ കിടക്കാനിട വന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് കോൺഗ്രസ്സ് കമ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ടിന്റെ രാക്ഷസീയതയും കുടിലതയും വ്യക്തമായും കൃത്യമായും വെളിവാകുന്നത്.

courtesy: times now channel

 

shortlink

Post Your Comments


Back to top button