മീററ്റ്: പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 300 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഷാമിലിയിലാണ് സംഭവം. ഫാക്ടറിയുടെ സമീപത്തുള്ള സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളെയാണ് ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. മുപ്പതിലധികം വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ സ്കൂളിനു സമീപമാണ് തള്ളുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇന്ന് കുട്ടികള്‍ സ്കൂളില്‍ എത്തിയ സമയത്താണ് ഫാക്ടറി ജീവനക്കാര്‍ മാലിന്യം കത്തിച്ചത്. ഇതില്‍ നിന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
Post Your Comments