Latest NewsNewsIndia

അന്ധതയെ തോല്‍പ്പിച്ച യുവാവ് നേടിയ വിജയം ആരെയും അതിശയിപ്പിക്കുന്നത്

ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സിഇഒ ശ്രീകാന്ത് ബൊല്ല അന്ധതയെ തോല്‍പ്പിച്ചാണ് വിജയം നേടിയത്. ജന്മനാ അന്ധനായ ശ്രീകാന്ത് അനേകരെ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഇന്നു അനേകരുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹത്തിന്റെ ജീവിതം അനേകര്‍ക്ക് പ്രചോദനമാണ്.

ദരിദ്ര കുടുംബത്തിലാണ് ശ്രീകാന്ത് ബൊല്ല ജനിച്ചത്. അന്ധനായ കുഞ്ഞിനെ കൊന്നുകളയാന്‍ ബന്ധുക്കള്‍ മാതാപിതാക്കളെ ഉപദേശിച്ചു. പക്ഷേ മാതാപിതാക്കള്‍ അതു നിരസിച്ചു. അവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ തങ്ങളുടെ മകനു അവര്‍ വിദ്യാഭ്യാസം കൊടുത്തു. പക്ഷേ വിദ്യായലയത്തിലും കളിക്കളത്തിലും എല്ലാവരും അന്ധനായ ശ്രീകാന്തിനെ ഒറ്റപ്പെടുത്തി.

പക്ഷേ ജീവിതത്തില്‍ അറിവ് കരസ്ഥാമാക്കാനുള്ള തീവ്രമായ ആഗ്രഹം പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്ക് നേടാന്‍ അവനെ സഹായിച്ചു. മാര്‍ക്ക് ഉണ്ടായിട്ടും സയന്‍സ് സ്ട്രീമില്‍ സ്‌കൂളില്‍ ശ്രീകാന്തിന് അഡ്മിഷന്‍ കിട്ടിയില്ല. അന്ധത കാരണം അവസരം നഷ്ടപ്പെട്ടു പോകാന്‍ ശ്രീകാന്ത് സമ്മതിച്ചില്ല. കോടതിയെ സമീപിച്ച ശ്രീകാന്തും കുടുംബവും വിജയിക്കുകയും സയന്‍സ് വിഭാഗത്തില്‍ ശ്രീകാന്ത് പ്ലസ്ടു വിനു ചേര്‍ന്നു.

ശ്രീകാന്ത് പന്ത്രണ്ടാം ക്ലാസില്‍ 98 ശതമാനം മാര്‍ക്കോടെ വിജയം നേടി. പിന്നീട് നടത്തിയ പരിശ്രമത്തിന്റെ ഫലമായി അമേരിക്കയിലെ എം ഐ ടി കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്തി. ഈ കോളജിലെ ആദ്യ അന്ധ വിദ്യാര്‍ത്ഥി ശ്രീകാന്തായിരുന്നു.

അമേരിക്കയില്‍ നിന്ന് തിരിച്ച് 2012 ല്‍ നാട്ടില്‍ എത്തി. പിന്നീട് അദ്ദേഹം ബൊലാന്റെ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. കമ്പനിയിലെ ജീവനക്കാരില്‍ ഭൂരിപക്ഷം വൈകല്യങ്ങളുള്ളവരും പാവപ്പെട്ടവരുമായിരുന്നു. ഇന്നു സ്ഥാപനം 450 പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. സ്ഥാപനത്തിനു അമ്പത് കോടി രൂപയുടെ ആസ്തിയുണ്ട്. ഈ സ്ഥാപനത്തില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. 2017 ഏപ്രിലില്‍ ഫോര്‍ബ്സ് മാഗസിന്റെ ലോകത്തിലെ 30 വയസിനു താഴെയുള്ള 30 സംരഭകരുടെ ലിസ്റ്റില്‍ ശ്രീകാന്തും ഇടം പിടിച്ചിരുന്നു.

 

shortlink

Post Your Comments


Back to top button