Latest NewsNewsInternationalLife Style

മരണശേഷം സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ; കണ്ടെത്തലുകൾ പറയുന്നതിങ്ങനെ

ലണ്ടന്‍: മരണശേഷം സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന് മിനിട്ടിലേറെ സമയം തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും ഹൃദയം നിലച്ചതിന് ശേഷവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

സതാംപ്ടണ്‍ ഗവേഷക സംഘത്തിന്‍റെ കണ്ടെത്തല്‍ ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ്. സംഘം ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.

ഈ സമയത്ത് ഇതിൽ നാല്‍പ്പത് ശതമാനത്തിലേറെ പേരും ആശുപത്രിയിലെ ഐ സി യു റൂമുകളില്‍ നടന്ന സംഭാഷണങ്ങള്‍ പങ്കുവെച്ചു. ഇവര്‍ക്ക് ഡോക്ടറുടേയും നഴ്‌സിന്‍റെയും പരിചരവും ബന്ധുമിത്രാദികളുടെ സംഭാഷണങ്ങളും ഓര്‍ത്തെടുക്കാനായി. ഭയമാണ് ജീവന്‍ ശരീരം ത്യജിക്കുന്ന സമയത്ത് തോന്നിയതെന്ന് പകുതിയോളം പേര്‍ അനുഭവസാക്ഷ്യം പറഞ്ഞതായി ഗവേഷക പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.

മസ്തിഷ്കത്തിനെ ബാധിക്കുന്ന മുറിവുകളോ വീര്യമേറിയ മരുന്നുകളുടെ ദൂഷ്യഫലമോ മൂലമാണ്  മറ്റുള്ളവര്‍ക്ക് ഈ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാവാത്തതെന്ന് ഗവേഷക സംഘത്തിന്‍റെ മേധാവി ഡോക്ടര്‍ സാം പര്‍ണിയ പറയുന്നു. ഈ പഠനങ്ങള്‍, മരണം എങ്ങനെയെന്നത് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാനാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കും. ഇത് പൂര്‍ണമായി നിലയ്ക്കുന്നതോടെയാണ് തലച്ചോറിന്‍റെ മരണം സംഭവിക്കുക. അതായത് മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button