Latest NewsNewsIndia

ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതശരീരം കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു

ന്യൂഡല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് സൈനികരുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞ് സൂക്ഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

അതേ സമയം ഉയരംകൂടിയ സ്ഥലത്തായതിനാല്‍ എം.ഐ 17 ഹെലികോപ്റ്ററില്‍ 6 ശവപ്പെട്ടികള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് ഇങ്ങനെ സൂക്ഷിക്കാന്‍ കാരണമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ചെറിയ സൈനിക പോസ്റ്റുകളില്‍ ബോഡിബാഗുകള്‍ സൈന്യം സൂക്ഷിക്കാറില്ല. അത്യാവശമുള്ള സാധനങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിക്കാറുള്ളത്. വലിയ സൈനിക പോസ്റ്റുകളില്‍ മാത്രമാണ് ബോഡിബാഗുകള്‍ സൂക്ഷിക്കുക.

ചൈനാ അതിര്‍ത്തിക്കടുത്ത് തവാങ്ങില്‍ എം.ഐ-17 വിമാനം തകര്‍ന്ന് വീണാണ് സൈനികര്‍ മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button