Latest NewsNewsIndia

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം

ഗോരഖ്പുര്‍: ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മസ്തിഷ്കജ്വരം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബിഹാര്‍ സ്വദേശികളാണ് മരിച്ചതില്‍ അഞ്ച് കുട്ടികള്‍.

ബിആര്‍ഡിയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഓക്സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് 63 കുട്ടികൾ മരിച്ചത്. ഈ സംഭവത്തില്‍ ആശുപത്രി പ്രിന്‍സിപ്പലിനെതിരെയും ഓക്സിജന്‍ വിതരണം ചെയ്ത കമ്പനി ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. 1,470 കുട്ടികളെയാണ് ഈ വര്‍ഷം ജനുവരി മുതല്‍ ബിആര്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 310 കുട്ടികള്‍ മരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button