ചെന്നൈ: രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ദേശവിരുദ്ധ ശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തമിഴ്നാട്ടിലെ അറക്കോണത്ത് സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു കനത്ത വെല്ലുവിളിയാണ് സൈബര്‍ ആക്രമണങ്ങള്‍. ഇതിനു എതിരെ സി.ഐ.എസ്.എഫ് അടക്കമുള്ളവ പ്രവര്‍ത്തിക്കണം. അതിനുള്ള സാങ്കേതിക മികവ് ആര്‍ജിക്കണം. രാജ്യത്തിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
സി.ഐ.എസ്.എഫ് സുപ്രധാന സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ ശക്തമാക്കാനുള്ള നടപടി സ്വീകരിക്കണം. സി.ഐ.എസ്.എഫിലാണ് മറ്റു സേനാ വിഭാഗങ്ങളില്‍ ഉള്ളതിനെക്കാള്‍ വനികള്‍ ജോലി ചെയുന്നത്. നിലവില്‍ വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഈ സേനാ വിഭാഗത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments