Latest NewsIndiaNews

അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്നു കോണ്‍ഗ്രസ്

ജയ്പുര്‍ (രാജസ്ഥാന്‍): അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിജെപി അധ്യക്ഷന്റെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെടണമെന്നു കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചത്താലത്തിലാണ് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നത്. ഈ ആരോപണങ്ങളെക്കുറിച്ച് സുപ്രീം കോടതി ജഡ്ജമിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ സമിതി അന്വേഷണം നടത്തണം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപി അറിയിച്ചത് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ്. ഈ പശ്ചത്താലത്തില്‍ അന്വേഷണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. മുന്‍പ് ബി.ജെ.പി അധ്യക്ഷന്മാര്‍ ആയിരുന്ന എല്‍.കെ അദ്വാനി, ബംഗാരു ലക്ഷ്മണ്‍, നിതിന്‍ ഗഡ്കരി എന്നിവര്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് രാജി വെച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടികാട്ടി.

 

shortlink

Post Your Comments


Back to top button