Latest NewsNewsIndia

ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി:  ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിഐപി ജീവിതത്തിനു മന്ത്രാലയം കടിഞ്ഞാണിട്ടു. ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയുന്ന ജീവനക്കാരെ മന്ത്രാലയം തിരിച്ചു വിളിച്ചു. ഇത്തരത്തില്‍ ജോലി ചെയുന്ന ഏകദേശം മുപ്പതിനായിരത്തോളം ജീവനക്കാരാണ് റെയില്‍വേയില്‍ ഉള്ളത്.

ഇതിനു വേണ്ടി 1981ലെ റെയില്‍വേ ബോര്‍ഡ് പ്രോട്ടോക്കോളിലെ നിര്‍ദേശം റെയില്‍വേ അസാധുവാക്കി. ഇതിനു പുറമെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തുന്ന അവസരത്തില്‍ നല്‍കുന്ന സ്വീകരണത്തിലെ നിര്‍ദേശങ്ങളിലും മാറ്റം വരുത്തി. മുമ്പ് ഇവരെ സ്വീകരിക്കാന്‍ അതാത് സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതും മന്ത്രാലയം റദ്ദാക്കി.

 

shortlink

Post Your Comments


Back to top button