ന്യൂഡല്‍ഹി: സാമ്പത്തിക നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയില്‍ പ്രശസ്തനായ ഇന്ത്യന്‍ ധനകാര്യ വിദഗ്ദ്ധനും ഇടം നേടിയെന്നു റിപ്പേര്‍ട്ട്. മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറും പ്രശസ്തനായ ധനകാര്യ വിദഗ്ദ്ധനുമായ രഘുറാം രാജനാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്തിമപട്ടികയില്‍ ആറു പേര്‍ ഇടം പിടിച്ചെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറേറ്റ് ഫിനാന്‍സ് രംഗത്തെ സംഭാവനകളാണ് സാമ്പത്തിക നൊബേല്‍ സമ്മാന പട്ടികയില്‍ സ്ഥാനം കണ്ടെത്താന്‍ രഘുറാം രാജനു സഹായകരകമായത്.
നിലവില്‍ രഘുറാം രാജന്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയാണ്. അന്താരാഷ്ട്ര നാണ്യ നിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി ഇദ്ദേഹം മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞത് 2016 സെപ്റ്റംബറിലായിരുന്നു.
Post Your Comments