Latest NewsNewsIndia

സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച്‌ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു

ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച്‌ കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുരൂഹ സാഹചര്യത്തില്‍ ഈ പ്രദേശത്തെ ചില സ്ത്രീകളുടെ മുടി അജ്ഞാതർ മുറിച്ചു നീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ അബ്ദുള്‍ സലാം വാനിയാണെന്ന് ആരോപിച്ചാണ് ഇയാള്‍ക്കെതിരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് അനന്ത്‌നാഗ് പൊലീസ് വ്യക്തമാക്കി. വാനിയെ കൂട്ടം ചേർന്ന്​ ആക്രമിച്ചതല്ലെന്നും അബദ്ധത്തിലുണ്ടായ സംഭവമായതിനാലാണ് പൊലീസില്‍ അറിയിക്കാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് അടുത്തിടെ ഭിന്നലിംഗക്കാരിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ജനക്കൂട്ട ആക്രമണത്തിൽ നിന്നും പൊലീസാണ്​ ഇവരെ രക്ഷപ്പെടുത്തിയത്​. മുടി മുറിക്കുന്നയാളെ പിടികൂടുന്നതിന്​ ഗ്രാമവാസികൾ പ്രദേശത്ത്​ രാത്രി പട്രോളിങ്​ നടത്തിവരുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button