സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വീട് പണി തുടങ്ങി കഴിഞ്ഞാല്‍ ചെലവ് വര്‍ദ്ധിച്ചുവെന്ന പരാതിയാണ് എല്ലാവര്ക്കും. വീട് പൂര്‍ത്തിയാക്കി കഴിഞ്ഞാലും കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിര്‍മാണത്തിലെ പാഴ്‌ച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
വീടിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കല്‍ തന്നെയാണ് പ്രാഥമികമായതും പരമപ്രധാനമായതുമായ ഭാഗം. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിക്കണം. പുറത്തുള്ളവരുടെ അമിത ഇടപെടല്‍ ചിലപ്പോള്‍ ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. കൃത്യമായ ഹോംവര്‍ക്കിനുശേഷം തങ്ങള്‍ക്ക് എന്താണ് ആവശ്യം എന്നത് വീട്ടുകാര്‍ കൃത്യമായി ഡിസൈനറോട് പറയേണ്ടതുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍, ആവശ്യമുള്ള കാര്യങ്ങള്‍, നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കിത്തിരിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.
രണ്ടാമത്തെ ഘട്ടം ബജറ്റ് കണക്കാക്കലാണ്. ബജറ്റ് അനുസരിച്ച് ഡിസൈനര്‍ ചെയ്യുന്നതാണ് ചെലവു നിയന്ത്രിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം. ഡിസൈന്‍ ആദ്യം തീരുമാനിച്ച് അതിനുശേഷം ബജറ്റ് കണക്കാക്കിയാല്‍ ചെലവു കൂടുമെന്നുറപ്പ്. കയ്യില്‍ എന്തുണ്ടോ അതനുസരിച്ചുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ ഡിസൈനറോട് പറയാം.
വീടിന്റെ രൂപകല്‍പന എന്നതില്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും അവരവരുടേതായ ചില താല്‍പര്യങ്ങള്‍ കാണും, പാരമ്പര്യ രീതി, സമകാലികം, ഫ്യൂഷന്‍ എന്നിങ്ങനെ വിവിധങ്ങളായ രീതികളെ നമുക്ക് സ്വീകരിക്കാം. അതിന് ഒരു നല്ല ആര്‍കിടെക്റ്റിണ്റ്റെയോ, ഡിസൈനറുടേയോ സേവനം തേടുന്നതാണ് അഭികാമ്യം. ഏതെങ്കിലും മാഗസിനില്‍ നിന്നോ, ഇണ്റ്റര്‍നെറ്റില്‍ നിന്നോ ഒരുപ്ളാന്‍ ഒപ്പിച്ച് സ്വയം പണിയുക എന്നത് അപൂര്‍വമായേ വിജയിച്ചിടുള്ളൂ എന്നു കൂടി ഒാര്‍ക്കുക.
കൃത്യതയും വ്യക്തതയുമുള്ള ഡിസൈന്‍ ഉണ്ടായാല്‍ പല അനാവശ്യ ചിലവുകളും താനേ ഒഴിവാകും. നമ്മുടെ വീട് നമ്മുടെ ആവശ്യങ്ങള്‍ക്കനുസ്സരിച്ചാകണം എന്ന് നാം സ്വയം തീരുമാനിക്കുകയും മറ്റുള്ളവരുടെ ധാരാളിത്തത്തെയും ആഡംബരത്തെയും അനുകരിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്താല്‍ മികച് രീതിയില്‍ വീട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വീടിന്റെ പ്ളാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ എല്ലാ ഫര്‍ണിച്ചറുകളുടെയും സ്ഥാനം നിശ്ചയിക്കേണ്ടതുണ്ട്. അതിലൂടെ വാതിലുകളും,അലമാരകളും അനുചിതമായ രീതിയില്‍ ഘടിപ്പിച്ചുണ്ടാകുന്ന സ്ഥല നഷ്ടം ഒഴിവാക്കാനാകും.
Post Your Comments