![india-china](/wp-content/uploads/2017/10/india-china-story_647_062117113252_063017022153.jpg)
ബെയ്ജിംഗ്: ഇന്ത്യയുമായി ആരോഗ്യകരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈന. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ആരോഗ്യകരവും സുസ്ഥിരവുമായ ബന്ധം വേണം. ഇത് രാജ്യാന്തര സമൂഹത്തിന്റേയും ഈ മേഖലയുടേയും ആവശ്യമാണ്.
വ്യോമസേന ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ തക്ക സുസജ്ജമാണെന്നും വ്യോമസേനാ മേധാവി ബി.എസ്. ധനോവയുടെ പ്രസ്താവനയ്ക്കു മറുപടി നല്‍കുകയായിരുന്നു ചൈന.
വികസിച്ചുകൊണ്ടിരിക്കുന്ന വലിയ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പ്രധാനപ്പെട്ട അയല്‍ക്കാരാണ് ഇരുവരും. ഇന്ത്യന്‍ സൈന്യത്തിലെ ഔചിത്യമുള്ളയാളുകള് ചരിത്രപരമായ ഗതിയെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
Post Your Comments