Latest NewsNewsIndia

സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു

ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളേജ് രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്. ബെംഗളൂരു ഷെട്ടിഹള്ളിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അനില്‍കുമാറിന്റെയും ബിന്ദുലേഖയുടെയും മകനാണ് അഖില്‍നാഥ്.

വ്യാഴാഴ്ച 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമായി ഹെന്നൂരിലേക്ക് വിനോദയാത്രയ്ക്കുപോയ അഖില്‍നാഥ് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി പാറമടയിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പാറമടയിലെ ചെളിയില്‍ പുതഞ്ഞുപോയ അഖില്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button