Uncategorized

ഗാന്ധി വധത്തില്‍ പുനഃരന്വേഷണം; സുപ്രധാന നീക്കവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനഃരന്വേഷണമെന്ന വിഷയത്തില്‍ സുപ്രധാന നീക്കവുമായി സുപ്രീം കോടതി. പുനഃരന്വേഷണം സാധുത പരിശോധനിക്കാനായി അമിക്കസ്‌ക്യൂറിറിയെ നിയോഗിച്ചു സുപ്രീം കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആയ അമരീന്ദര്‍ ശരണിനെയാണ് സുപ്രീം കോടതി സുപ്രധാനമായ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ എസ്.എ.ബോബ്ദെ, എല്‍.നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് അമിക്കസ്‌ക്യൂറിറിയെ നിയോഗിച്ചത്.

ഡല്‍ഹിയില്‍ 1948 ജനുവരി 30നാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. നാഥുറാം വിനായക ഗോഡ്‌സെയാണ് ഗാന്ധിജിയെ വധിച്ചത്.

shortlink

Post Your Comments


Back to top button