Latest NewsIndiaNews

ശശികലയുടെ പരോളില്‍ തീരുമാനം

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് കോടതി പരോള്‍ അനുവദിച്ച് ഉത്തരവിട്ടു. അഞ്ചു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് പരോള്‍. ചെന്നൈയില്‍ ആരേയും സന്ദര്‍ശിക്കരുത്, ബന്ധു വീട്ടിലാണ് താമസിക്കേണ്ടത്, മാധ്യമങ്ങളെ കാണരുത്, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നീ നിയന്ത്രണങ്ങളാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസുഖ ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കാനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ രോഗത്തിനു ചികിത്സയിലാണ്. നടരാജനെ വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഈ സാഹചര്യം പരിഗണിച്ചാണ് വി.കെ. ശശികലയ്ക്ക് കോടതി പരോള്‍ അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button