ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ജോര്‍ജ്ജ് ക്ലൂണി അര്‍ഹനായി. അമേരിക്കയിലെ പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവും, നടനും, തിരക്കഥാകൃത്തുമായ ക്ലൂണി പുരസ്കാരം സ്വന്തമാക്കുന്ന 46-ാമത് വ്യക്തിയാണ്. 2018 ജൂണ്‍ ഏഴിന് ലോസ് ഏഞ്ചല്‍സില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
രാഷ്ട്രീയം, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിന്ധ്യമായ ക്ലൂണിയെ 2010ല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ‘ബോബ് ഹോപ് ഹ്യുമാനിറ്റേറിയന്‍ പുരസ്കാരം’ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് തവണ മികച്ച നടനും രണ്ട് തവണ മികച്ച തിരക്കഥാകൃത്തിനും 2005ല്‍ മികച്ച സംവിധായകനുമുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശവും ലഭിച്ചു. എട്ട് തവണ അക്കാദമി അവാര്‍ഡിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ക്ലൂണ്‍ 2005ല്‍ ‘സിറിയാന’യിലൂടെ മികച്ച സഹനടനും 2012ല്‍ ‘അര്‍ഗോ’യിലൂടെ മികച്ച നിര്‍മ്മാതാവിനുമുള്ള ഓസ്കാര്‍ സ്വന്തമാക്കി.
Post Your Comments